Posts

സന്ധ്യ മയങ്ങുന്നേരം..

സന്ധ്യ മയങ്ങുന്നേരം.. സന്ധ്യ എന്നുദ്ദേശിച്ചത് പേരല്ല ഒറിജിനൽ സന്ധ്യ (രാത്രിക്ക് തൊട്ട് മുൻപ് ഉള്ള സമയം ).. സന്ധ്യക്കെന്തിന് സിന്ദൂരം.. അങ്ങനെ കവി പറഞ്ഞത് സൂര്യനെ ഒരു സിന്ദൂര പൊട്ടായി ഉപമിച്ചിട്ടായിരിക്കാം..സൂര്യൻ അസ്തമിച്ചു കഴിയുമ്പോൾ സന്ധ്യ ആവുന്നു.. സന്ധ്യയെ കുറിച്ച് എഴുതാൻ കാരണം.. ഒരാൾ അയാളുടെ ജോലിതിരക്ക് ഒക്കെ കഴിഞ്ഞു ഒന്നു റിലാക്സ് ആവാൻ ശ്രമിക്കുന്നത് മിക്കവാറും സന്ധ്യാ സമയത്ത് ആണ്. ആ ദിവസത്തെ നെഗറ്റീവും പോസിറ്റീവും ആയ കാര്യങ്ങൾ  എല്ലാം ഒന്നിറക്കി വച്ചു കുടുംബത്തോടൊപ്പം സന്തോഷം പങ്കുവയ്ക്കാൻ അല്ലെങ്കിൽ കൂട്ടുകാരെ വിളിക്കാൻ അതും അല്ലെങ്കിൽ ടീവി,മൈബൈൽ, അല്ലെങ്കിൽ അയാൾക് ഇഷ്ട്ടം ഉള്ള എന്തേലും ഒക്കെ ചെയ്യും. അയിന്.. ഇതൊക്കെ എല്ലാർക്കും അറിയുന്നതാ എന്നല്ലേ.. അതെ.. പക്ഷെ സന്ധ്യക്ക്‌ ഒരാൾക്കു സന്തോഷം ഇല്ലാത്ത ഒരു കാര്യം സംഭവിച്ചാൽ എന്ത് ചെയ്യും? ഭാര്യയുമായി വഴക്ക്.. സുഹൃത്തുമായി പിണങ്ങി അല്ലേൽ അച്ഛൻ വഴക്ക് പറഞ്ഞു.. അങ്ങനെ സംഭവിക്കുമ്പോൾ അന്ന് പുലരും വരെ അതാലോചിച്ചു വിഷമിച്ചു കിടക്കും.. അപ്പോൾ നമുക്ക് മനസ്സിൽ ആവും ചുറ്റും എത്ര ഒക്കെ ആൾക്കാരുണ്ടെങ്കിലും നമ്മൾ ഒറ്റയ്ക്കാണെന്നു തോന്നും ....